നഗരസഭ അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട സോണിയ ഗിരിക്കും കൗൺസിലർ അവിനാഷ് ഒ.എസിനും ഇരിങ്ങാലക്കുട യൂത്ത് കോൺഗ്രസ്സ് ടൗൺ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി

60
Advertisement

ഇരിങ്ങാലക്കുട: നഗരസഭയിലേയ്ക്കു നഗരസഭ അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട സോണിയ ഗിരിക്കും വാർഡ് 22(മുനിസിപ്പൽ ഓഫീസ്‌)ലെ കൗൺസിലറും യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനുമായ അവിനാഷ് ഒ.എസിനും ഇരിങ്ങാലക്കുട യൂത്ത് കോൺഗ്രസ്സ് ടൗൺ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ശ്രീറാം ജയപാലൻ അദ്ധ്യഷത വഹിച്ച ചടങ്ങ് കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പർ .എം.പി.ജാക്സൺ ഉദ്‌ഘാടനം നിർവഹിച്ചു.യൂത്ത് കോൺഗ്രസ്സ് ജില്ല ജനറൽ സെക്രട്ടറി അസറുദീൻ കളക്കാട്ട് സ്വാഗത പ്രസംഗം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് വിപിൻ വെള്ളയത്ത്‌,വൈസ് പ്രസിഡണ്ട് സൂര്യ കിരൺ,കോൺഗ്രസ്സ് ടൗൺ മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ എന്നിവർ ആശംസ അറിയിച്ചു.ചടങ്ങിൽ അജയ് മേനോൻ നന്ദി പറഞ്ഞു.

Advertisement