നഗരസഭ യു ഡി എഫ് കൗൺസിലർമാർ ഉപവാസ സമരം നടത്തി

44
Advertisement

ഇരിങ്ങാലക്കുട: വാക്‌സിൻ വിതരണത്തിലെ വിവേചനം അവസാനിപ്പിക്കുക, എല്ലാവർക്കും വാക്‌സിൻ നൽകുവാൻ സർക്കാർ സംവിധാനമൊരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇരിങ്ങാലക്കുട നഗരസഭ യു ഡി എഫ് കൗൺസിലർമാർ ഉപവാസ സമരം നടത്തി. കെ പി സി സി നിർവാഹക സമിതി അംഗം എം.പി.ജാക്‌സൺ സമരം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സോമൻ ചിറ്റേത്ത്, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി.വി ചാർളി, മണ്ഡലം പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാടൻ, യു ഡി എഫ് നേതാക്കളായ പി ബി മനോജ്, കെ എ റിയാസുദ്ധീൻ, റോക്കി ആളൂക്കാരൻ, പി ടി ജോർജ്, ശ്രീധരൻ തേറമ്പിൽ കെ ബി തുടങ്ങിയവർ പ്രസംഗിച്ചു. രാവിലെ 8 മണി മുതൽ വൈകീട്ട് 8 മണി വരെയാണ് ഉപവാസ സമരം.

Advertisement