ഓണ്‍ലൈന്‍കവിത രചനാമത്സരം

57
Advertisement

ഇരിങ്ങാലക്കുട: വി.കുര്യാക്കോസ് ഏലിയാസ് ചാവറയുടെ സ്വര്‍ക്ഷപ്രവേശനത്തിന്റെ ശതോത്തര സുവര്‍ണ്ണജൂബിലി (150) വര്‍ഷത്തില്‍ ഇരിങ്ങാലക്കുട സി.എം.സി ഉദയപ്രോവിന്‍സ് ഓണ്‍ലൈന്‍ കവിത രചനാമത്സരം സംഘടിപ്പിക്കുന്നു.മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസാനതിയ്യതി മാര്‍ച്ച് 31.വിജയികളുടെ പേരു വിവരം ഉദയസോഷ്യല്‍ മീഡിയ വഴി പരസ്യപെടുത്തും. ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്കുന്നതാണ്.ജാതിമത പ്രായഭേദമന്യെ എല്ലാവര്‍ക്കും പങ്കെടുക്കാം. രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരം നടത്തുന്നത്. 35 വയസ്സിന് താഴെയുള്ളവര്‍ എ ഗ്രൂപ്പിലും 35 വയസ്സിനു മുകളിലുള്ളവര്‍ ബി ഗ്രൂപ്പിലും ആയിരിക്കും ഉള്‍പ്പെടുക.കവിതകള്‍ സ്വന്തം രചനയും ഒരിടത്തും പ്രസിദ്ധികരിക്കാത്തവയും ആയിരിക്കണം. ഒരു വ്യക്തിക്ക് ഒരു കവിത മാത്രം മത്സരത്തില്‍ നല്കാനാവൂ. കവിതയുടെ വിഷയം: വിശുദ്ധ ചാവറയച്ചന്‍ – കാലത്തിനു മുമ്പ നടന്ന കര്‍മ്മയോഗി. പരമാവധി വരികളുടെ എണ്ണം 20. കവിതക്ക് അനുയോജ്യമായ ഒരു ശീര്‍ഷകം നല്‍കണം.മത്സരത്തിനുള്ള കവിതകള്‍ udhayacmcmedia@gmail .com എന്ന മെയിലില്‍ അറ്റാച്ച് ചെയ്ത് അയയ്ക്കുക. മത്സരാര്‍ത്ഥിയുടെ പേരും അഡ്രസ്സും ഫോണ്‍ നമ്പറും വയസ്സും മെയിലില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. കോണ്‍ടാക്ട് നമ്പര്‍:9633319157

Advertisement