ആദിദേവിന് കാരുണ്യവുമായി ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്

101

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ
ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാരുണ്യസ്പര്‍ശം പദ്ധതിയിലൂടെ
മജ്ജയില്‍ കാന്‍സര്‍ ബാധിച്ച മൂന്ന് വയസ്സുകാരന്‍ ആദിദേവിന്
ചികിത്സസഹായമായി 25000 രൂപ കൈമാറി. രണ്ടര വര്‍ഷമായി തിരുവനന്തപുരം
റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സതേടുന്ന ഈ കുഞ്ഞും കുടുംബവും
വാടകവീട്ടിലാണ് കഴിയുന്നത്. ആദിദേവിന്റെ ചികിത്സക്കും
ദൈനംദിന ചിലവുകള്‍ക്കും ഏറെ ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിന്
കൈതാങ്ങാകുകയാണ് ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്. ചികിത്സ സഹായം
ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണിയഗിരി ആദിദേവിന്റെ
കുടുംബാംഗങ്ങള്‍ക്ക് കൈമാറി. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബിജോയ് പോള്‍
അധ്യക്ഷത വഹിച്ചു.സെക്രട്ടറി അഡ്വ. ജോണ്‍ നിധിന്‍ തോമസ്, ട്രഷറര്‍ ജോണ്‍
തോമസ്,ജോണ്‍ കെ.ഫ്രാന്‍സീസ് എന്നിവര്‍ സംസാരിച്ചു.

Advertisement