കോന്തിപ്പുലത്ത് വെള്ളക്കെട്ടിന് പരിഹാരമായി

132

കോന്തിപ്പുലം:വെള്ളക്കെട്ടിന് പരിഹാരമായി ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിയിലെ മാടായിക്കോണം, കുഴിക്കാട്ടുക്കോണം, മുരിയാട് പഞ്ചായത്തിലെ ആനന്ദപുരം, പറപ്പൂക്കര പഞ്ചായത്തിലെ നെടുമ്പാൾ പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടിന് കാരണമായേക്കാവുന്ന കോന്തിപ്പുലം ആനന്ദപുരം പാലത്തിനടിയിൽ അടിഞ്ഞുകൂടിയ ആഫ്രിക്കൻ പായലും, കുളവാഴയും, പുല്ലും ഹിറ്റാച്ചി യന്ത്രം ഉപയോഗിച്ച് അടിയന്തിരമായി നീക്കം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ ടി.ജി.ശങ്കരനാരായണൻ ,മുനിസിപ്പൽ കൗൺസിലർ ടി.സി.മുരളി, മുകന്ദപുരം തഹസിൽദാർ മധുസൂദനൻ ,ഇറിഗേഷൻ അസി: എക്സി: എൻജിനീയർ രതീഷ് ,കേരള കർഷകസംഘം നേതാക്കളായ കെ.ജെ.ജോൺസൺ ,ഐ.ആർ.ബൈജു, കെ.കെ.ദാസൻ, സന്നദ്ധ വളണ്ടിയർമാരായ മഹാദേവൻ ,ലാൽ, ശ്രീയേഷ്, ജിത്തു തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Advertisement