മൂന്നു കൊലപാതക ശ്രമം നാലു പ്രതികൾ പിടിയിൽ

454
Advertisement

ഇരിങ്ങാലക്കുട:സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ ഉള്ള ഇടുക്കി കഞ്ഞിക്കുഴി പ്ലാമൂട്ടിൽ വീട്ടിൽ രഘുനാഥ് മകൻ ആനന്ദ് 23 വയസ്സ്,കരൂപ്പടന്ന കാടലായി സ്വദേശി വെള്ളാങ്കല്ലൂക്കാരൻ വീട്ടിൽ സുരേഷ് മകൻ പ്രാഞ്ചി എന്ന് വിളിക്കുന്ന വിഷ്ണു 20 വയസ്സ്,കൊടുങ്ങല്ലൂർ അഞ്ചപ്പാലം സ്വദേശി അടിമപ്പറമ്പിൽ വീട്ടിൽ സുൾഫിക്കർ മകൻ കീടാണു എന്നറിയപെടുന്ന ഷിഫാസ് 18 വയസ്സ്,പുത്തൻചിറ വെള്ളൂർ സ്വദേശി അരീപ്പുറത്ത് സുബൈർ മകൻ ഇമ്പി എന്നറിയപ്പെടുന്ന അഫ്സൽ 22 വയസ്സ്.എന്നിവരെ ആണ്.തൃശ്ശൂർ റൂറൽ എസ്.പി. ആർ.വിശ്വനാഥിന്റെ നിർദേശാനുസരണം ഇരിങ്ങാലക്കുട Dysp ഫെയ്മസ് വർഗ്ഗീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇൻസ്പെക്ടർ എം.ജെ ജിജോയുടെ നേതൃത്വത്തിൽ പിടികൂടിയത്.മയക്കുമരുന്ന് കേസടക്കം നിരവധി കേസുകൾ ഉള്ള മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ സംഘം, ന മൂന്നു കൊലപാതക ശ്രമകേസുകളാണ് അവസാനമായി ഉണ്ടാക്കിയിരിക്കുന്നത് , സ്ഥിരമായി ഒരിടത്ത് താമസിക്കാതെ ആഢംബര ബൈക്കുകളിൽ കറങ്ങി നടക്കുന്ന ഇവർ ഒരു വർഷത്തോളമായി ഒളിവിൽ ആയിരുന്നു.വെള്ളിക്കുളങ്ങര മോനടിയിൽ ഇവർ കാട്ടുപ്രദേശത്തെ ഒരു വീട്ടിൽ ഉണ്ടെന്ന് റൂറൽ എസ് പി . വിശ്വനാഥിനു വിവരം ലഭിച്ചതിനെ തുടർന്ന് , അന്വേഷണ സംഘം അതി സാഹസികമായി പിടികൂടുകയായിരുന്നു .പ്രത്യേക അന്വേഷണ സംഘത്തിൽ എസ്.ഐ. അനൂപ് പി.ജി, എ.എസ്.ഐ അനീഷ് . ശിവദാസൻ സി.പി. ഒമാരായ അനൂപ് ലാലൻ , വൈശാഖ് മംഗലൻ, ഷാനവാസ്, രാജേഷ്, സുധീഷ്എന്നിവരാണ് ഉണ്ടായിരുന്നത്.

Advertisement