മുരിയാട് പഞ്ചായത്തില്‍ ആടുകളെ വിതരണം ചെയ്തു.

465
Advertisement

മുരിയാട് :2017-18 ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പെടുത്തി മുരിയാട് പഞ്ചായത്തില്‍ ആടുകളെ വിതരണം ചെയ്തു. 6,80,000 രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ജനറല്‍ വിഭാഗത്തിലെ 68 കുടുംബങ്ങള്‍ക്ക് ഒരു കുടുംബത്തിന് രണ്ട് ആടുകളെ കിട്ടുന്ന തരത്തില്‍ ആദ്യഘട്ടം 18 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. ഒരോ കുടുംബവും 10,000 രൂപ ഗുണഭോക്ത വിഹിതം അടച്ചവര്‍ക്കാണ് ഈ ആനൂകൂല്യം ലഭിക്കുകയുള്ളുവെന്ന് പ്രസിഡന്റ് സരള വിക്രമന്‍ ഉല്‍ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത രാജന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി പ്രശാന്ത്, പ്രതിപക്ഷ നേതാവ് തോമസ് തൊകലത്ത്, അംഗങ്ങളായ എ എം.ജോണ്‍സണ്‍, ശാന്ത മോഹന്‍ദാസ്, കോരുകുട്ടി എം.കെ, വെറ്റിനറി ഡോക്ടര്‍ പ്രദീപ് സി എ എന്നിവര്‍ പ്രസംഗിച്ചു.