എസ് എന്‍ സ്‍ക‍ൂളില്‍ ഫുട്ബോൾ ക്യാമ്പ് പുരോഗമിക്കുന്നു

20

ഇരിങ്ങാലക്കുട :എസ് എൻ സ്കൂളിൽ ഏപ്രിൽ മാസം നാലാം തീയതി മുതൽ ആരംഭിച്ച ഫുട്ബോൾ ക്യാമ്പ് പുരോഗമിക്കുന്നു. കായികാധ്യാപകനായ എം ജെ ഷാജിയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ പരിശീലനം നൽകുന്നത് AIFF -D ലൈസൻസ് നേടിയ പരിശീലകനായ ജിത്തു കെ.യു ആണ്. കൊവിഡ് കാലത്ത് കുട്ടികൾക്ക് നഷ്ടപ്പെട്ട കായികശേഷി വീണ്ടെടുക്കുന്നതിനോടൊപ്പം അടുത്ത അധ്യയനവർഷം എസ് എൻ സ്കൂളിൽ ഒരു മികച്ച ഫുട്ബോൾ ടീം വാർത്തെടുക്കുകയുമാണ് ഉദ്ദേശമെന്നും ഷാജി മാസ്റ്റർ അറിയിച്ചു.ഫുട്ബോൾ പരിശീലനം കൂടാതെ അവധിക്കാലത്ത് ചെസ്സ്, പെയിൻറിംഗ്, മ്യൂസിക്, ശില്പനിർമാണം എന്നിവയിലും എസ് എൻ സ്കൂളിലെ വിദ്യാർഥികൾക്ക് പരിശീലനം നൽകി വരുന്നുണ്ട്.

Advertisement