കെ എസ ഇ കമ്പനിയുടെ ലൈസൻസ് റദ്ധാക്കി അന്വേഷണം നടത്തണം യുവമോർച്ച

273

ഇരിങ്ങാലക്കുട:കെ എസ ഇ കമ്പനി കോവിഡ് 19 മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് ഗുരുതര വീഴ്ച വരുത്തുകയും ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിയേയും മറ്റു പഞ്ചായത്തുകളിലേയും നിരവധി ആളുകൾക്ക് കോവിഡ് എന്ന മഹാമാരി വ്യാപനം ഉണ്ടാക്കാൻ കാരണമുണ്ടാക്കി. ബീഹാറിൽ നിന്ന് കൊണ്ടുവന്ന അന്യസംസ്ഥാന തൊഴിലാളിയെ കൃത്യമായി കോറന്റീനിൽ ഇരുത്താതെ മറ്റു ജീവനക്കാരോടൊപ്പം ജോലിയിൽ പ്രവേശിപ്പിച്ചുകൊണ്ട് ഇരിങ്ങാലക്കുടയെ വലിയൊരു ദുരിതമുഖത്തേക്ക് തള്ളി വിട്ട കെ എസ ഇ കമ്പനിയുടെ ലൈസൻസ് റദ്ധാക്കി അന്വേഷണം നടത്തണം എന്ന് അപേക്ഷിച്ചു കൊണ്ട് യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ മിഥുൻ കെ പി എസ് പി ഓഫീസിൽ പരാതി നൽകി.

Advertisement