കാര്‍ വാടകക്ക് എടുത്ത് വില്‍പ്പന നടത്തിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍.

1540

ആളൂര്‍: വാടകക്ക് എടുത്ത കാര്‍ കടത്തി കൊണ്ട് പോയി മറിച്ച് വില്‍പ്പന നടത്തിയ മൂന്നാം പ്രതിയെ ആളൂര്‍ എസ്‌ഐ വി.വി.വിമലും സംഘവും അറസ്റ്റ് ചെയ്തു. എറണാകുളംമാഞ്ഞാലി ആലേങ്ങാട്ട് വീട്ടില്‍റൈസല്‍24 ആണ് അറസ്റ്റിലായത്. മുരിയാട് സ്വദേശി ജിനു ജോസഫ് എന്ന ആളുടെ ഇന്നോവ കാര്‍ സമീപ വാസിയായ തട്ടാംപറമ്പില്‍ ലിന്റൊ വാടകക്ക് എടുത്തു. തിരുത്തിപുറത്ത് ജിത്തു എന്ന ആള്‍ക്ക് 1,65000 രൂപക്ക് പണയം വച്ചു.ഗ്രാഫിക്ക് ഡിസൈനറായ നിധീഷ് എന്ന ആളെ സമീപിച്ച് വ്യാജ ആര്‍.സി.ബുക്ക് നിര്‍മ്മിച്ച് 2,40000 രൂപക്ക് റൈസലിന് പണയം വച്ചു. പിന്നീട് റൈസല്‍ 3,80000 രൂപക്ക് തലശ്ശേരിയിലെ ഒരു സ്ത്രീക്ക് വിറ്റു. വാടകക് കൊടുത്ത തിരിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് കാര്‍ ഉടമയായ ജിനു ജോസഫ് ആളൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. കേസിലെ ഒന്നും രണ്ടും പ്രതികളായ ലിന്റൊ, ജിത്തു എന്നിവരെ ഒരാഴ്ച മുന്‍പ് ബാംഗ്ലൂരില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഗ്രാഫിക്ക് ഡിസൈനര്‍ നിധീഷ് ഒളിവിലാണ്. അന്വേഷണ സംഘത്തില്‍ എസ്‌ഐ ക്കു പുറമെ എഎസ്‌ഐ മാരായ സുരേഷ്, ഗ്ലാഡിന്‍ ഫ്രാന്‍സിസ്, എസ്സ്‌സിപിഒ. കെവി.ജസ്റ്റിന്‍ എന്നിവരും ഉണ്ടായിരുന്നു.

Advertisement