സുഭിക്ഷ കേരളം പദ്ധതിയിൽ കാറളം സർവ്വീസ് സഹകരണ ബാങ്കും

121

കാറളം: സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിൽ ഡയറക്ട് ബോർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ മഞ്ഞൾ കൃഷി ആരംഭിച്ചു.തീതായി ബിജു വർഗീസിൻറെ ഒന്നര ഏക്കറോളം വരുന്ന സ്ഥലത്ത് ഉഴുത് മറിച്ച് വാരം കോരിയാണ് 500 kg മഞ്ഞൾ കൃഷി ചെയ്യുന്നത്. മഞ്ഞൾകൃഷി വിത്ത് ഇടുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം ഇരിങ്ങാലക്കുട എം.എൽ.എ .കെ.യു. അരുണൻ മാഷ് നിർവ്വഹിച്ചു.ബാങ്ക് പ്രസിഡണ്ട് കെ.എസ്.ബാബു അദ്ധ്യക്ഷത വഹിച്ചു.മുഖ്യാതിഥികളായ ജില്ലാ വൈസ് പ്രസിഡണ്ട് എൻ.കെ.ഉദയപ്രകാശ്, ബ്ലോക്ക് പ്രസിഡണ്ട് വി.എ.മനോജ് കുമാർ, കാറളം പഞ്ചായത്ത് പ്രസിഡണ്ട് ഷീജ സന്തോഷ് എന്നിവർ സംസാരിച്ചു.ബാങ്ക് വൈസ് പ്രസിഡണ്ട് റഷീദ് കാറളം സ്വാഗതവും സെക്രട്ടറി വി.എ.ആശ നന്ദിയും പറഞ്ഞു.

Advertisement