ഡി.വൈ.എഫ്.ഐ ഉച്ച ഭക്ഷണ പരിപാടി ജനറൽ ആശുപത്രിയിൽ നാലാം വർഷത്തിലേക്ക്

73

ഇരിങ്ങാലക്കുട :”വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാൻ” എന്ന സന്ദേശം ഉയർത്തി സർക്കാർ ആശുപത്രികളിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന ‘ഹൃദയപൂർവ്വം’ ഉച്ചഭക്ഷണ വിതരണ പരിപാടി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മൂന്ന് വർഷം പൂർത്തീകരിച്ചു. വിവിധ യൂണിറ്റുകളിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ അവർക്ക് നിശ്ചയിച്ച ദിവസങ്ങളിൽ യൂണിറ്റ് പരിധിയിലെ വിടുകളിൽ കയറിയിറങ്ങി സുമനസ്സുകളിൽ നിന്ന് വാഴയിലയിൽ പൊതിഞ്ഞ് ശേഖരിച്ച ഉച്ചയൂണാണ് എല്ലാ ദിവസവും ആശുപത്രിയിൽ എത്തിക്കുന്നത്. രോഗികളെയൊ, കൂട്ടിരിപ്പുകാരെയൊ വരി നിർത്തിക്കാതെ അവരവരുടെ കിടക്കകളിലേക്ക് പൊതിച്ചോറുകൾ എത്തിച്ചാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.കോവിഡ് 19 ൻ്റെ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ പാലിച്ച് ആശുപത്രിയിലെ രണ്ട് കേന്ദ്രങ്ങളിൽ ആയാണ് ഭക്ഷണ വിതരണം നടത്തുന്നത്.നാലാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ.കെ.യു. അരുണൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ.ശ്രീലാൽ,ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, പ്രസിഡണ്ട് പി.കെ മനുമോഹൻ, ട്രഷറർ ഐ.വി സജിത്ത് സെക്രട്ടറിയേറ്റ് അംഗം വിഷ്ണുപ്രഭാകരൻ, അക്ഷയ് മോഹൻ,പി.ജെ ജിത്തു, പി.കെ. മനോജ്, വി.വി.വിനീത്, പി.ആർ സുബിൻ, എം.എസ് രാകേഷ്, കിരൺ കൊല്ലയിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Advertisement