‘കണ്ണീരൊപ്പാം കണ്ണനോടൊപ്പം ” ഓട്ടോയോടിച്ച് കിട്ടിയ മുഴുവന്‍ തുകയും ദുരിതാശ്വാസപ്രവര്‍ത്തനത്തിന്

505

ഇരിങ്ങാലക്കുട-‘കണ്ണീരൊപ്പാം കണ്ണനോടൊപ്പം ” എന്ന ബാനറില്‍ ഓട്ടോയോടിച്ച് കിട്ടിയ മുഴുവന്‍ തുകയും ഷാജി പുളിക്കന്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിനായ് സേവാഭാരതിക്ക് നല്‍കി.പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായ് സേവാഭാരതി രൂപീകരിച്ച സേവാനിധിയിലേക്ക് Dr.A. v.ഗോപാലകൃഷ്ണന്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് പ്രസിഡണ്ട്.ശ്രീ ഉണ്ണികൃഷ്ണന് കൈമാറി. ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡണ്ട് ശ്രീ ജഗ ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡണ്ട് ശ്രീ ശിവദാസ് പള്ളിപ്പാട്ട് പ്രവര്‍ത്തന റിപ്പോട്ടും, ശ്രീ.ഗ .രവീന്ദ്രന്‍ കണക്കും അതരിപ്പിച്ചു.വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള സേവാഭാരതി പ്രവര്‍ത്തകര്‍ പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ അനുഭവം പങ്കുവെച്ചു
ശ്രീl K. Rസുബ്രഹ്മണ്യന്‍ നന്ദി പറഞ്ഞ ചടങ്ങില്‍ RSS .ഖണ്ഡ് സംഘചാലക് PK .പ്രതാപ വര്‍മ രാജ ,പി കെ ഭാസ്‌ക്കരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Advertisement