കരുവന്നൂർ സഹകരണ ബാങ്കിനെതിരെ അഴിമതി ആരോപിച്ച് ബ്രാഞ്ചുകൾക്ക് മുൻപിൽ ബി.ജെ.പി ധർണ്ണ

172

ഇരിങ്ങാലക്കുട:അഴിമതിക്ക് കൂട്ടുനിന്ന ജീവനക്കാരെ ഉടൻ പിരിച്ച് വിടണം. സ്വത്തുവഹകളിൽ നിന്ന് നഷ്ടം ബാങ്ക് ഈടാക്കണം -നിയമ വിരുദ്ധ വായ്പ അനുവച്ച ഭരണ സമിതി അംഗങ്ങളുടെ സ്വത്ത് വഹകൾ കണ്ടു കെട്ടണം. പണ്ട പണയ വായ്പ 1MBP പരിധി വരെ നൽകുക- കുടുംബശ്രീ ലോണുകൾ ഉടൻ നൽകുക -10 ലക്ഷം വരെയുള്ള വായ്പകളുടെ ജപ്തി നടപടികൾ നിർത്തിവക്കുക. ജീവനക്കാരുടെ തടഞ്ഞു വച്ച മുഴുവൻ ആനുകൂല്യങ്ങളും നൽകുക.അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ പോലീസ് നടപടി സ്വീകരിക്കുക.തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബി.ജെ.പി ഇരിങ്ങാലക്കുട മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കരുവന്നൂർ സർവീസ് സൊസൈറ്റിയുടെ മുമ്പിൽ പ്രതിഷേധ സമരം നടത്തി. ഹെഡ് ഓഫീസിന് മുമ്പിലെ സമരം മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കമ്മറ്റി പ്രസിഡണ്ട് സന്തോഷ് ബോബൻ അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോർച്ച ജില്ല ജന: സെക്രട്ടറി ഷിയാസ് പാളയംകോട്ട്, മുനിസിപ്പൽ ജന:സെക്രട്ടറി വി സി രമേശ് എന്നിവർ പ്രസംഗിച്ചു. സിവിൽ സ്റ്റേഷൻ ബ്രാഞ്ചിന് മുൻപിൽ മണ്ഡലം ജന: സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് ഉത്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് സതീഷ് അദ്ധ്യക്ഷത വഹിച്ചു.മാപ്രാണം ബ്രാഞ്ചിന് മുമ്പിൽ മണ്ഡലം വൈ: പ്രസിഡണ്ട് മനോജ് കല്ലിക്കാട്ട് ഉത്ഘാടനം ചെയ്തു.ബൂത്ത് പ്രസിഡണ്ട് ശ്രീജേഷ് ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.കുഴിക്കാട്ട് കോണം ബ്രാഞ്ചിന് മുമ്പിൽ മുനിസിപ്പൽ വൈ: പ്രസിഡണ്ട് സന്തോഷ് കാര്യാടൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് സുഭാഷ് കെ വി അദ്ധ്യക്ഷത വഹിച്ചു.മൂർക്കനാട് ബ്രാഞ്ചിനു മുൻപിൽ മുനിസിപ്പൽ വൈ: പ്രസിഡണ്ട് സത്യദേവ് മൂർക്കനാട് ഉത്ഘാടനം ചെയ്തു. ബൂത്ത് ജന: സെക്രട്ടറി ബാബു അദ്ധ്യക്ഷത വഹിച്ചു.പൊറത്തിശ്ശേരി ബ്രാഞ്ചിനു മുൻപിൽ മുനിസിപ്പൽ സെക്രട്ടറി രാഗേഷ് പി ആർ ഉത്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് സുരേഷ് കെ കെ അദ്ധ്യക്ഷത വഹിച്ചു. പുത്തൻതോട് സെന്ററിൽ മണ്ഡലം സെക്രട്ടറി ഷാജുട്ടൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് കെ വി പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.

Advertisement