കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി

168

എടതിരിഞ്ഞി: എടച്ചാലി വീട്ടിൽ ഇ.കെ.രാജന്‍ (79) എന്നയാളെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായിരുന്നത്. ഉച്ചക്ക് 12 മണിയോടെ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപവും, സിവിൽ സ്റ്റേഷന്റെ സമീപത്തും, നാഷണൽ സ്കൂളിന്റെ സമീപവും ഇദ്ദേഹത്തെ കണ്ടവരുണ്ട്. പോലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഇന്ന് രാവിലെ ആണ് മൃതദേഹം ശാന്തിനികേതൻ സ്കൂളിന്റെ പിറകിൽ പാടത്തു കണ്ടെത്തിയത്.മുൻ സി. പി. ഐ നേതാവായിരുന്നു. ദിക്ക് തെറ്റിപ്പോയതാണെന്ന് കരുതുന്നു.മരണകാരണം വ്യക്തമായിട്ടില്ല.1987- 95 വരെ സി പി ഐ മണ്ഡലം സെക്രട്ടറി ആയിരുന്നു. ചെത്ത് തൊഴിലാളി യൂണിയൻ റേഞ്ച് സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്.എടതിരിഞ്ഞി എച്ച് ഡി പി സമാജം സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.പരേതയായ വിമലയാണ് ഭാര്യ.  ഷീജ, ഷീബ, സീന എന്നിവർ മക്കളും അനിതാക്ഷൻ, ഷിബു, സുനിൽ എന്നിവർ മരുമക്കളുമാണ്.സംസ്കാരം ഇന്ന് ഒരു മണിക്ക് പടിയൂരുള്ള വീട്ടുവളപ്പിൽ.ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

Advertisement