വികേന്ദ്രീകരണമാണ് യഥാര്‍ത്ഥ ജനാധിപത്യം – ഡോ. പി.കെ.മൈക്കിള്‍ തരകന്‍

572

ഇരിങ്ങാലക്കുട : അധികാരവികേന്ദ്രീകരണം വഴിമാത്രമേ യഥാര്‍ത്ഥ ജനാധിപത്യ സമൂഹത്തെ നിര്‍മ്മിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് കേരള ചരിത്ര ഗവേഷണ സമിതി ചെയര്‍മാനും പ്രമുഖ ചരിത്രപണ്ഡിതനുമായ ഡോ.മൈക്കിള്‍ തരകന്‍ അഭിപ്രായപ്പെട്ടു. ക്രൈസ്റ്റ് ഓട്ടോണമസ് കോളേജ് ചരിത്രവിഭാഗം നടത്തിവരുന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ സാമ്രജ്യത്വത്തെ ക്യൂബ നേരിട്ടത് അധികാരവികേന്ദ്രീകരണം നല്‍കിയ ശക്തികൊണ്ടാണ്. പ്രകൃതിക്ഷോഭം പോലുള്ള അടിയന്തര സാഹചര്യങ്ങളിലും ക്യൂബന്‍ വികേന്ദ്രീകരണ സംവിധാനം വഴി പെട്ടെന്നുള്ള ഇടപെടലുകള്‍ക്ക് സാധ്യമായി. എന്നാല്‍ ലോകത്തൊരിടത്തും പൂര്‍ണ്ണമായതോതിലുള്ള വികേന്ദ്രീകരണം പൂര്‍ത്തിയാകാത്തത് എന്ന ചോദ്യത്തിന് ഇ.എം.എസ്. നമ്പൂതിരിപ്പാട് 1939 ല്‍ തന്നെ പ്രായോഗികത്തലത്തില്‍ സമ്പൂര്‍ണ്ണവിജയം നേടിയില്ല എന്നതിന്റെ കാരണങ്ങള്‍ വിലയിരുത്തണം എന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍, ചരിത്രവിഭാഗം മേധാവി ലിഷ കെ.കെ. ഡോ.സെബാസ്റ്റിയന്‍ ജോയഫ്, ഡോ.സോണി ജോണ്‍, ജിന്‍സണ്‍ സി.ജെ. എന്നിവര്‍ സംസാരിച്ചു.

Advertisement