ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് ചാരായവും വാഷും വാറ്റുപകരണങ്ങളും പിടികൂടി

105
Advertisement

വരന്തരപ്പിള്ളി :വരന്തരപ്പിള്ളി മുപ്ലിയത്ത് ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നും 12 ലിറ്റര്‍ ചാരായവും 300 ലിറ്റര്‍ വാഷും ഏകദേശം 300 ലിറ്റര്‍ കൊള്ളുന്നതും ചാരായം കളര്‍ ചേര്‍ത്ത് വ്യാജമദ്യം നിര്‍മ്മിക്കുന്നതിന് ഉപയോഗിച്ചിരുന്ന ഇരുമ്പ് ടാങ്കും , ചാരായം സൂക്ഷിക്കുവാന്‍ ഉപയോഗിച്ചിരുന്ന 35 ലിറ്റർ കാലി കന്നാസുകളും ഇരിങ്ങാലക്കുട റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം .ആര്‍ മനോജും സംഘവും കണ്ടെത്തി. വീട്ട് ഉടമസ്ഥന്‍ രാജന്‍ എന്നയാളുടെ പേരില്‍ അബ്ക്കാരി നിയമ പ്രകാരം കേസെടുത്തു. എക്‌സൈസ് ഉദ്യോഗസ്ഥരായ പി. ആര്‍. അനുകുമാര്‍, ദി. ബോസ്,ഷിജു വര്‍ഗ്ഗീസ്, വത്സന്‍, ബിന്ദു രാജ്, പിങ്കി മോഹന്‍ദാസ് എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.