നോവലിസ്റ്റ് ആനന്ദിന് എഴുത്തച്ഛന്‍ പുരസ്‌കാരം.

ഇരിങ്ങാലക്കുട:നോവലിസ്റ്റും ചെറുകഥാകൃത്തുമായ ആനന്ദിന് സാഹിത്യരംഗത്തെ സമഗ്ര സംഭാവന പരിഗണിച് അഞ്ച് ലക്ഷം രൂപയുടെ എഴുത്തച്ഛന്‍ പുരസ്‌കാരം.
1936-ല്‍ തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ജനിച്ച ആനന്ദ് പട്ടാളത്തിലും ഗവണ്‍മെന്റ് സര്‍വീസിലും എഞ്ചിനീയറായിരുന്നു. പി. സച്ചിദാനന്ദന്‍ എന്നാണ് യഥാര്‍ഥ പേര്. ‘ആള്‍ക്കൂട്ടം, മരണസര്‍ട്ടിഫിക്കറ്റ്’ എന്നീ നോവലുകളിലൂടെയാണ് ആനന്ദ് മലയാളവായനക്കാര്‍ക്ക് സുപരിചിതനായത്. മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ‘ആള്‍ക്കൂട്ടം’ ഇന്ത്യന്‍ യുവത്വത്തിന്റെ പ്രശ്നങ്ങള്‍ ആവിഷ്‌ക്കരിക്കുന്നു. ആധുനിക നോവല്‍ സാഹിത്യത്തിലെ ഒരു നാഴികക്കല്ല് എന്നു വിശേഷിപ്പിക്കപ്പെട്ട നോവലാണ് ‘ആള്‍ക്കൂട്ടം’.’അഭയാര്‍ത്ഥികള്‍, മരുഭൂമികള്‍ ഉണ്ടാകുന്നത്, വ്യാസനും വിഘ്നേശ്വരനും, ഗോവര്‍ദ്ധന്റെ യാത്രകള്‍’ എന്നിവ മുഖ്യനോവലുകളാണ്. ‘വീടും തടവും, ഒടിയുന്ന കുരിശ്, ഇര, സംവാദം’ എന്നിവ ചെറുകഥാസമാഹാരങ്ങളും ‘ശവഘോഷയാത്ര’ നാടകവുമാണ്. ‘ഇടപെടലുകള്‍, ആനന്ദിന്റെ ലേഖനങ്ങള്‍, ജൈവമനുഷ്യന്‍, വേട്ടക്കാരനും വിരുന്നുകാരനും, നഷ്ടപ്രദേശങ്ങള്‍’ എന്നിവ ഉപന്യാസ-പഠനഗ്രന്ഥങ്ങളാണ്. ചരിത്രം, രാഷ്ട്രീയം, സാമൂഹ്യശാസ്ത്രം എന്നിവ ആനന്ദിന്റെ കൃതികളുടെ അടിസ്ഥാനഘടകങ്ങളാണ്

Hot this week

ഇരിങ്ങാലക്കുടയിൽ കുഞ്ഞുങ്ങളുടെ പുതിയ കളിലോകത്തിന് തുടക്കമായി!

BAMBINI LAND-ന്റെ ഉദ്ഘാടനം എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടൻ നിർവഹിച്ചു. മുഖ്യാതിഥികളായി...

അഗസ്റ്റിൻ ഇടപ്പിള്ളിയുടെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു

കൊറ്റനെല്ലൂർ :- പത്രവിതരണ തൊഴിലാളിയും, പരിസ്ഥിതി പ്രവർത്തകനും, എഴുത്ത്കാരനും, യുക്തിവാദിയുമായിരുന്ന അഗസ്റ്റിൻ...

അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു.

അവിട്ടത്തൂർ : മഹാദേവ ക്ഷേത്രത്തിൽ ഇല്ലം നിറ കർക്കിടക മാസത്തിലെ അത്തംനാളിൽ...

മെട്രോ ഐ കെയറിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഇരിഞ്ഞാലക്കുട: മെട്രോ ഐ കെയറിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മാനേജിംഗ് ഡയറക്ടർ ഡോക്ടർ കെ...

Topics

സ്വാതന്ത്യ ദിനാഘോഷവും, ഫ്ലാഗ് പോസ്റ്റ് ഉദ്ഘാടനവും.

ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാതന്ത്യ ദിനാഘോഷവും, സ്കൂളിന്റെ...

നിര്യാതനായി

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-10- വാർഡ് പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയത്തിനു...

നിര്യാതനായി

ഇരിങ്ങാലക്കുട : നഗരസഭ-18- വാർഡ് മടത്തിക്കര മുക്കുളം വീട്ടിൽ പരേതനായ കൊച്ചുരാമൻ...
spot_img

Related Articles

Popular Categories

spot_imgspot_img