കാട്ടൂരിൽ മുന്നറിയിപ്പുമായി സെക്ടറൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സംഘം

215

കാട്ടൂർ :കോവിഡ് 19 അതിവ്യാപനം തടയുന്നതിന്റെ ഭാഗമായി കേരള സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ക്രിമിനൽ ചട്ടം 144 പ്രകാരമുള്ള നിരോധനാജ്ഞയും കോവിഡ് മാനദണ്ഡങ്ങളും പാലിക്കാത്തവർക്കെതിരെ ആദ്യഘട്ടം എന്ന നിലയിൽ മുന്നറിയിപ്പുമായി സെക്ടറൽ മജിസ്‌ട്രേറ്റിന്റെ ചുമതല വഹിക്കുന്ന ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടർ മുരളിയുടെ നേതൃത്വത്തിലുള്ള സംഘം കാട്ടൂരിൽ പരിശോധന നടത്തി. 5 പേരിൽ കൂടുതൽ ആയിട്ടുള്ള ആളുകൾ കൂട്ടം കൂടുന്നതും കടകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ 5 പേരിൽ കൂടുതലുള്ള കൂട്ടം നിയന്ത്രിക്കുന്നതിന്റെയും കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള സാമൂഹിക അകലം പാലിക്കുക,മൂക്കും വായയും മൂടത്തക്ക രീതിയിൽ മാസ്‌ക് കൃത്യമായി ധരിക്കുക,കടകളിലും മറ്റ് പൊതുയിടങ്ങളിലും കൈകഴുകാൻ ഉള്ള വെള്ളം,സോപ്പ്,സാനിറ്റൈസർ എന്നിവ ഉണ്ടെന്നും ഉപയോഗിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ഈ സംഘം പ്രധാനമായും പരിശോധനവിധേയം ആക്കുന്നത്.തിരക്ക് കൂടുതൽ ഉണ്ടാകാൻ സാധ്യതയുള്ള മാർക്കെറ്റ്,ബസ്റ്റാന്റ്,സ്ഥാപനങ്ങൾ,സൂപ്പർ മാർക്കെറ്റ്,ഹോട്ടൽ തുടങ്ങിയ പൊതു ഇടങ്ങൾ ആരാധനാലയങ്ങൾ,ഹോളുകൾ തുടങ്ങിയ സ്ഥലങ്ങൾ,20 പേരിൽ കൂടാൻ സാധ്യതയുള്ള മരണം സംഭവിച്ച സ്ഥലങ്ങൾ ,വിവാഹം തുടങ്ങിയ ആഘോഷ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കർശനമായ പരിശോധനകൾ വരും ദിവസങ്ങളിൽ ഉണ്ടാകും.ഇതിന് മുന്നോടിയായ മുന്നറിയിപ്പ് ആണ് ഇന്ന് നടത്തിയത്.ഓട്ടോ തൊഴിലാളികൾ, മാർക്കറ്റിലെ കയറ്റിറക്ക് തൊഴിലാളികൾ എന്നിവർക്കുള്ള ബോധവൽക്കരണവും ഇന്ന് നടത്തി.സെക്ടറൽ മജിസ്‌ട്രേറ്റിന് പുറമെ,കാട്ടൂർ പോലീസ് സ്റ്റേഷൻ ഹോം ഗാർഡ് അഗസ്റ്റിൻ,പഞ്ചായത്ത് ക്ലർക്ക് ഷിജിൻ തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.കൂടുതൽ പോലീസ് അംഗങ്ങൾ,ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവരെ ഉൾപ്പെടുത്തിയുള്ള കർശന പരിശോധനകൾ വരും ദിവസങ്ങളിൽ ഉണ്ടാകും എന്ന് അദ്ദേഹം അറിയിച്ചു.നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ ഉൾപ്പെടെയുള്ള ശിക്ഷണ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Advertisement