അതിഥി തൊഴിലാളികൾക്ക് ഐഡന്റിറ്റി കാർഡും ഭക്ഷ്യക്കിറ്റുമായി ജനമൈത്രി പോലീസ്

81

കൈപ്പമംഗലം:അതിഥി തൊഴിലാളികൾക്ക് ഐഡന്റിറ്റി കാർഡും ഭക്ഷ്യക്കിറ്റുമായി കൈപ്പമംഗലം ജനമൈത്രി പോലീസ്. കൈപ്പമംഗലം കാളമുറിയിൽ താമസിക്കുന്ന നൂറോളം അതിഥി തൊഴിലാളികൾക്കാണ് ജില്ലാ പോലീസ് അനുവദിച്ച ഐഡന്റിറ്റി കാർഡുകൾ വിതരണം ചെയ്തത്. കൂടാതെ സി.പി.മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭക്ഷ്യധാന്യക്കിറ്റുകളും അതിഥി തൊഴിലാളികൾക്ക് കൈമാറി. റൂറൽ എസ്.പി കെ.പി.വിജയകുമാരൻ ഭഷ്യധാന്യക്കിറ്റിന്റെയും കാർഡ് വിതരണത്തിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഗോപാലകൃഷ്ണൻ, കയ്പമംഗലം എസ്.ഐ. ജയേഷ് ബാലൻ എന്നിവർ പങ്കെടുത്തു.

Advertisement