ക്രൈസ്റ്റ് പഴയകാല ഫുട്‌ബോള്‍ താരങ്ങള്‍ ഒത്ത് ചേര്‍ന്നു

136
Advertisement

ഇരിങ്ങാലക്കുട : കണ്ടംകുളത്തി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായി ക്രൈസ്റ്റ് കോളേജില്‍ പഴയകാല ഫുട്‌ബോള്‍ താരങ്ങള്‍ ഒത്തു ചേര്‍ന്നു. മുന്‍ കോച്ച്മാരായ ചാത്തുണ്ണി, പീതാംബരന്‍, രാജീവ് എന്നിവരടക്കം നൂറോളം മുന്‍ താരങ്ങള്‍ ഗതകാല സ്മരണകള്‍ അയവിറക്കി ക്രൈസ്റ്റിന്റെ മൈതാനത്ത് ഒത്തുചേര്‍ന്നു. കായികമേഖലക്ക് കരുത്തുപകര്‍ന്ന മുന്‍കാല കായികാധ്യാപകരുടെ സ്മരണാര്‍ത്ഥം പ്രൊഫ.ജോസഫ് പി.തോമസ് ഇലവനും, പ്രൊഫ.തോമസ് വര്‍ഗ്ഗീസ് ഇലവനും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തി.