ശ്രീ കൂടല്‍മാണിക്യം ഉത്സവം 2019 ന്റെ ഉത്സവഗീതം പുറത്തിറക്കി

579
Advertisement

ഇരിങ്ങാലക്കുട- വരാന്‍ പോകുന്ന കൂടല്‍മാണിക്യം ഉത്സവം 2019 നോടനുബന്ധിച്ച് ഉത്സവഗീതം പുറത്തിറക്കി. വേണുഗോപാല്‍ മേനോന്‍ സമര്‍പ്പിച്ച ഉത്സവഗീതത്തിന്റെ റിലീസിംഗ് ദേവസ്വം ചെയര്‍മാന്‍ യു.പ്രദീപ് മേനോന്‍ നിര്‍വ്വഹിച്ചു. രവി കാവനാടിന്റെ വരികള്‍ക്ക് സുദീപ് പാലനാട് ഈണം നല്കി ഭാവഗായകനായ
പി.ജയചന്ദ്രന്‍ ആലപിച്ച ഈ ഉത്സവഗീതത്തിന്റെ ചിത്രീകരണവും സംവിധാനവും ശ്രുതി നമ്പൂതിരിയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ചടങ്ങില്‍ ദേവസ്വം ഭരണസമിതി അംഗങ്ങള്‍, അഡ്മിനിസ്‌ട്രേറ്റര്‍ എ.എം.സുമ, ദേവസ്വം ജീവനക്കാര്‍ ,ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു

 

Advertisement