സെൻറ് ജോസഫ്‌സ് കോളേജിന് വീണ്ടും എൻ.എസ്.എസ് അവാർഡ്

122
Advertisement

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബെസ്റ്റ് എന്‍എസ്എസ് ഫീമെയില്‍ വോളണ്ടിയര്‍ പുരസ്‌കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ ചരിത്രവിഭാഗം വിദ്യാര്‍ഥിനി എൻ.സി അശ്വതിക്ക് ലഭിച്ചു. കോളേജില്‍ എന്‍എസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടന്ന വിവിധ പരിസ്ഥിതിസൗഹൃദ പരിപാടികള്‍,ഭവനനിര്‍മ്മാണം,പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്.തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് ജോസഫിന് ഇത്തരമൊരു അംഗീകാരം തേടിയെത്തുന്നത്.

Advertisement