ഇരിങ്ങാലക്കുടയില്‍ സിറ്റി സര്‍ക്കുലര്‍ ബസ് സര്‍വ്വീസ് തുടങ്ങണം

99
Advertisement

ഇരിങ്ങാലക്കുട : നഗരത്തിന്റെ ഉള്‍പ്രദേശങ്ങളായ കണ്‌ഠേശ്വരം, കൊരുമ്പിശ്ശേരി, പൊറത്തിശ്ശേരി, ആസാദ് റോഡ്, ഗാന്ധിഗ്രാം, കോമ്പാറ ഈസ്റ്റ്, കോമ്പാറ വെസ്റ്റ്, ഐക്കരക്കുന്ന്, എടക്കുളം തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് സിറ്റി സര്‍ക്കുലര്‍ ബസ് സര്‍വ്വീസ് ആരംഭിക്കണമെന്ന് കൊരുമ്പിശ്ശേരി റെസിഡന്റ്‌സ് അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു.നിലവില്‍ ഗതാഗത സൗകര്യം തുലോം കുറവായതിനാല്‍ ഈ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് നഗരത്തിലെത്താന്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.പ്രസിഡണ്ട് വിങ്ങ് കമാണ്ടര്‍ ടി എം രാംദാസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി പോളി മാന്ത്ര, രാജീവ് മുല്ലപ്പിള്ളി, എ സി സുരേഷ്, കാക്കര സുകുമാരന്‍ നായര്‍, ടി കെ സുകുമാരന്‍, വനജ രാമചന്ദ്രന്‍, ബിന്ദു ജിനന്‍, ശോഭന രാഘവന്‍, രേഷ്മാ രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement