ബേക്കറി അസ്സോസ്സിയേഷന്‍ ജില്ലാ പൊതുസമ്മേളനം നടത്തി

34
Advertisement

ഇരിങ്ങാലക്കുട:ബേക്കറി അസ്സോസ്സിയേഷന്‍ കേരള തൃശൂര്‍ ജില്ലാ പൊതുസമ്മേളനം ഇരിങ്ങാലക്കുട കത്തീഡ്രല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്നു .അസ്സോസ്സിയേഷന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റ് എം .കെ ജയപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങ് ഇന്ത്യന്‍ ബേക്കറി ഫെഡറേഷന്‍ പ്രസിഡന്റ് പി .എം ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു .ഇന്ത്യന്‍ ബേക്കറി ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് കെ .ആര്‍ ബാലന്‍ ,ബേക് സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥ് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു .ബേക്കറി അസ്സോസ്സിയേഷന്‍ സംസ്ഥാന ,ജില്ലാ ഭാരവാഹികള്‍ ചടങ്ങില്‍ സംബന്ധിച്ചു .ജില്ലാ ക്യാപ്റ്റന്‍ക്കും ,ജില്ലാ മണ്ഡലങ്ങള്‍ക്കും ,ജില്ലയിലെ മികച്ച ഷെഫുമാര്‍ക്കും പുരസ്‌കാരം നല്‍കി ആദരിച്ചു .തൃശൂര്‍ ജനറല്‍ സെക്രട്ടറി ബാബു മുഹമ്മദ് സ്വാഗതവും ജില്ലാ ട്രഷറര്‍ ജെന്‍സണ്‍ ജെ .ആളൂര്‍ നന്ദിയും പറഞ്ഞു.

Advertisement