കണ്ടംകുളത്തി ഫുട്‌ബോൾ ചാംപ്യൻഷിപ്പിൽ കണ്ണൂർ എസ്.എൻ കോളേജ്‌ ചാമ്പ്യന്മാരായി

95
Advertisement

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നടന്ന 59 – മത് കണ്ടംകുളത്തി ഫുട്‌ബോൾ ചാംപ്യൻഷിപ്പിൽ കണ്ണൂർ എസ്.എൻ കോളേജ്‌ ചാമ്പ്യന്മാരായി. വ്യാഴാഴ്ച നടന്ന ഫൈനലിൽ പഴഞ്ഞി M D കോളേജിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി (1 – 0). ടൂർണമെന്റിലെ മികച്ച കളിക്കാരനായി S N കോളേജിലെ അഫ്സർ തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് ഇരിഞ്ഞാലക്കുട DYSP ഫേമസ് വർഗ്ഗീസ് ട്രോഫി നൽകി. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ ശ്രീ യൂജിൻ മൊറേലി, കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞമ്പള്ളി, പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ, ഫാ. ജോളി ആൻഡ്രൂസ്, ഫാ. ജോയ് പി ടി, ജയ്സൻ പറേക്കടൻ, ജോസ് ജോണ് കണ്ടംകുളത്തി എന്നിവർ സംസാരിച്ചു.