കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പൊഞ്ഞനം ബ്രാഞ്ച് കോ-ബാങ്ക് ടവര്‍ നിര്‍മ്മാണോദ്ഘാടനം

70
Advertisement

കാട്ടൂര്‍: കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പൊഞ്ഞനം ബ്രാഞ്ചിനും നീതി സ്റ്റോറിനും വേണ്ടി പണി കഴിപ്പിക്കുന്ന ബാങ്ക് ടവറിന്റെ നിര്‍മ്മാണോദ്ഘാടനം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. വൈവിധ്യവല്‍ക്കരണത്തിലൂടെയുള്ള പ്രവര്‍ത്തനങ്ങളാണ് ഇനി സഹകരണ ബാങ്കുകള്‍ക്ക് വേണ്ടതെന്നും ആ കാര്യത്തില്‍ കാട്ടൂര്‍ ബാങ്കിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു. എം.എല്‍.എ . കെ .യു അരുണന്‍ അധ്യക്ഷത വഹിച്ചു. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കെ രമേഷ് ,മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ എം. സി അജിത്, ഡയറക്ടര്‍മാരായ ജൂലിയസ് ആന്റണി, സദാനന്ദന്‍ തള്ളിയപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്ത് സ്വാഗതവും വൈസ് പ്രസിഡണ്ട് അബ്ദുല്‍ സത്താര്‍ നന്ദിയും പറഞ്ഞു.

Advertisement