തുമ്പൂരില്‍ കാറിടിച്ചു നാല് പേര്‍ മരിച്ച സംഭവത്തില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു

790
Advertisement

ഇരിങ്ങാലക്കുട :തുമ്പൂരില്‍ കാറിടിച്ച് നാലുപേര്‍ മരിച്ച സംഭവത്തില്‍ പൈങ്ങോട് സ്വദേശികളായ മാളിയേക്കല്‍ വീട്ടില്‍ അഗ്‌നല്‍(21), ചാണാശ്ശേരി വീട്ടില്‍ ഡയാലേല്‍(20), വേങ്ങശ്ശേരി വീട്ടില്‍ ജോഫിന്‍(20), എരുമകാട്പറമ്പില്‍ വീട്ടില്‍ റോവിന്‍(23) എന്നീ പ്രതികളെ ചാലക്കുടി ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു .രണ്ട് പേരെ ഇരിങ്ങാലക്കുട സബ് ജയിലിലേക്കും രണ്ട് പേരെ കാക്കനാട് സബ് ജയിലിലേക്കും ആണ് റിമാന്‍ഡ് ചെയ്തത്.മദ്യപിച്ച് നിയന്ത്രണം ഇല്ലാതെ കാര്‍ ഓടിച്ചു വന്ന നാലുപേരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് ആളൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ സുശാന്ത് അറസ്റ്റ് ചെയ്തതിരുന്നത്

Advertisement