ഇരിങ്ങാലക്കുട വനിതാ പോലീസിന്റെ വ്യത്യസ്തമായ ക്രിസ്തുമസ് ആഘോഷം

116
Advertisement

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ മലക്കപ്പാറ തവളക്കുഴിപ്പാറയിലെ കോളനി നിവാസികള്‍ക്കൊപ്പം ക്രിസ്തുമസിനെ വരവേറ്റു .വനിത എസ് .ഐ ഉഷയുടെ നേതൃത്വത്തില്‍ തവളക്കുഴിപ്പാറ സന്ദര്‍ശിച്ച പോലീസ് സംഘം നാല്പത്തിഅഞ്ചോളം വരുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യ ധാന്യ കിറ്റുകളും കേക്കുകളും വിതരണം ചെയ്തു .മിമിക്രി കലാകാരന്മാരുടെയും നാടന്‍പാട്ടുകാരുടെയും നേതൃത്വത്തില്‍ കലാപരിപാടികളും നടത്തി.

Advertisement