ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥ ; തോമസ് ഉണ്ണിയാടന്‍

74

ഇരിഞ്ഞാലക്കുട:ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണെന്നു മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ പറഞ്ഞു.പൗരത്വ ഭേദഗതി ബില്ലിനെതിരെ ആല്‍ത്തറക്കല്‍ യു ഡി ഫ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധര്‍ണ ഉല്‍ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രട്ടീഷ് തന്ത്രമാണ് മോദിയും സംഘവും ഇന്ത്യയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്.മുഴുവന്‍ ഭരണഘടനാ സ്ഥാപനങ്ങളെയും വരുതിയിലാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.എന്നാല്‍ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും ജാതി മത രാഷ്ട്രീയത്തിനതീതമായി ഇതിനെ ഒറ്റകെട്ടായി ചെറുക്കുമെന്നും ജനങ്ങളുടെ ഈ പ്രതിഷേധ തള്ളലില്‍ മോദിയുടെയും അമിത് ഷായുടെയും എല്ലാകുതന്ത്രങ്ങളും തകര്‍ന്നു പോകുമെന്നും ഉണ്ണിയാടന്‍ പറഞ്ഞു.
ഡി സി സി സെക്രട്ടറി ആന്റ്റോ പെരുമ്പുള്ളി അദ്ധക്ഷത വഹിചു . നഗരസഭ ചെയര്മാന് നിമ്മ്യ ഷിജു , കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ടി .വി.ചാര്‍ളി, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട്‌കെ.എ.റിയാസ്സുദ്ധീന്‍,ടി.കെ.വര്‍ഗീസ്,റോക്കി ആളൂക്കാരന്‍,,പി.ബി. മനോജ്,ഡോ.മാര്‍ട്ടിന്‍ പോള്‍,പി.എം.ആന്റണി എന്നിവര്‍ പ്രസംഗിച്ചു

Advertisement