കെ.പി.എം.എസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം. ഡോ: അജിത്ത് തോമസ് കണ്ണാമ്പുഴ.

174
Advertisement

വെള്ളാങ്ങല്ലൂര്‍: രാഷ്ട്രപിതാവ് മഹാന്മഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മദിനത്തില്‍ ‘പരിസ്ഥിതി സംരക്ഷണം നാളെയുടെ നന്മക്ക്. നാടിന്റെ വളര്‍ച്ചക്ക് ‘ എന്ന മുദ്രാവാക്യവുമായ് കേരള പുലയര്‍ മഹാസഭാ വെള്ളാങ്ങല്ലൂര്‍ യൂണിയന്‍ കമ്മിറ്റി ഗ്രീന്‍ പ്രോട്ടോകോള്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. വെള്ളാങ്ങല്ലൂര്‍ ഹെല്‍ത്ത് സെന്ററില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളും വൃക്ഷതൈ നടീലും ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ അജിത്ത് തോമാസ് കണ്ണംമ്പുഴ ഉല്‍ഘാടനം ചെയ്തു. മഹാസഭയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ് ആയിരകണക്കിന് വൃക്ഷതൈകള്‍ വെച്ചുപിടിപ്പിച്ച് കെ.പി.എം എസ് നടത്താനിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മണ്ണും മനുഷ്യനും തമ്മില്‍ നിലനിന്നിരുന്ന ജൈവപരമായ അവസ്ഥയെ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമാണെന്നും ഡോക്ടര്‍ അജിത്ത് തോമസ് കണ്ണംമ്പുഴ അഭിപ്രായപ്പെട്ടു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.എ.അനില്‍കുമാര്‍, സൂപ്പര്‍വൈസര്‍ വി.ജെ. ബെന്നി, കെ.പി.എം.എസ് യൂണിയന്‍ പ്രസിഡണ്ട് ശശി കോകോളി, വൈസ് പ്രസിഡണ്ട് എന്‍ വി ഹരിദാസ്, സെക്രട്ടറി സന്തോഷ് ഇsയിലപ്പുര തുടങ്ങിയവര്‍ സംസാരിച്ചു. കെ.കെ.സുരേഷ്, പി വി അയ്യപ്പന്‍ മഹിളാ ഫെഡറേഷന്‍ ഖജാന്‍ജി രേണുക ബാബു, സരിത ശശി, അമ്മിണി, കെ.പി. വൈ.എം യൂണിയന്‍ സെക്രട്ടറി വിഷ്ണു .മോഹന്‍, ഖജാന്‍ജി പ്രേംജിത്ത് പുവ്വത്തും കടവില്‍, പഞ്ചമി കോഡിനേറ്റര്‍ ബാബു തൈവളപ്പില്‍ എന്നിവര്‍ നേത്യത്വം കൊടുത്തു..അജീഷ് നടുവത്ര സ്വാഗതവും, കുമാരി ചിത്തിര നന്ദിയും പറഞ്ഞു.

 

Advertisement