ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്ത്വത്തില്‍ സേവന ദിനാചരണം.

112
Advertisement

ഇരിങ്ങാലക്കുട : ഗാന്ധി ജയന്തി യോട് അനുബന്ധിച്ച് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെ (Unit No: 588) നേതൃത്ത്വത്തില്‍ സേവന ദിനം ആചരിച്ചു.കോളജിലെ എന്‍ എസ് എസ് വോളന്റിയര്‍മാരുടെ നേതൃത്ത്വത്തില്‍ ഇരിങ്ങാലക്കുട കെ എസ് ആര്‍ ടി സി ഡിപ്പോ, ഇരിങ്ങാലക്കുട റയില്‍വെ സ്റ്റേഷന്‍ എന്നിങ്ങനെ വിവിധ കേന്ദ്രങ്ങളില്‍ ശുചീകരണം നടത്തി. ടാണ ജംഗ്ഷനിലെ പൊടി പിടിച്ചു യാത്രക്കാര്‍ക്ക് ഉപായോഗയോഗ്യമല്ലാതായ സൈന്‍ ബോര്‍ഡ് വിദ്യാര്‍ത്ഥികള്‍ വൃത്തിയാക്കി. കോളേജ് ക്യാമ്പസില്‍ എന്‍ എസ് എസിന്റെ നേതൃത്ത്വത്തില്‍ പുതിയ പച്ചക്കറി തോട്ടത്തിന്റെ നിര്‍മാണം ആരംഭിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോഗ്രാം ഓഫീസര്‍ ഫിലിപ് ലൂക്, വോളന്റിയര്‍ സെക്രട്ടറിമാരായ അമല്‍, റിട്ടി എന്നിവര്‍ നേതൃത്വം നല്‍കി

 

Advertisement