എന്‍ .ഡി. എ തൃശൂര്‍ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ഇരിങ്ങാലക്കുടയില്‍ ഊഷ്മളമായ സ്വീകരണം

974
Advertisement

ഇരിങ്ങാലക്കുട-തൃശൂര്‍ എന്‍ .ഡി. എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി രാവിലെ 8.30 ഓടെ ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തൊഴ്തു കൊണ്ടു ഇരിങ്ങാലക്കുടയിലെ പര്യടനത്തിനു തുടക്കം കുറിച്ചു.തുടര്‍ന്ന് തുറവന്‍കാട്ടില്‍ ആദ്യ സ്വീകരണം നല്‍കി.പിന്നീട് മുരിയാട് അണ്ടി കമ്പനി പരിസരത്ത് സ്വീകരണം നല്‍കും.കല്ലേറ്റുംകര , ആളൂര്‍ സെന്റര്‍ ,ഷോളയാര്‍ ,കൊമ്പിടി ,താഴെക്കാട് ആല്‍ ,തുമ്പൂര്‍ ,നടവരമ്പ് ,മാപ്രാണം നിവേദിത ,എടക്കുളം ,പതിയാംകുളങ്ങര ,പടിയൂര്‍ വളവനങ്ങാടി ,എടതിരിഞ്ഞി കാട്ടൂര്‍ മാര്‍ക്കറ്റ് ,നെടുമ്പുര ,എസ് എന്‍ ഡി പി അമ്പലം ,കാറളം കിഴുത്താനി, എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം വൈകിട്ട് 7 .30ന് മാപ്രാണം സെന്ററില്‍ സ്ഥാനാര്‍ത്ഥി പര്യടനത്തിന്റെ സമാപന സമ്മേളനം നടക്കും.

 

 

 

Advertisement