ജില്ലാട്രഷറി താക്കോലുകള്‍ കൈമാറി

427
Advertisement

ഇരിങ്ങാലക്കുട- പതിറ്റാണ്ടുകളായി ഇരിഞ്ഞാലക്കുട കച്ചേരി വളപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാ ട്രഷറി മാസങ്ങള്‍ക്കു മുന്‍പ് സിവില്‍ സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. ട്രഷറിയിലെ ഡോക്യുമെന്റ്, പഴയഫര്‍ണിച്ചര്‍ മറ്റും കോടതി വളപ്പില്‍ നിന്ന് മാറ്റുകയും ജില്ലാ ട്രഷറി പ്രവര്‍ത്തിച്ചിരുന്ന സ്ഥലം ദേവസ്വത്തിന് തിരികെ ഏല്പിക്കുകയും ചെയ്തു. ഇന്ന് ജില്ലാ ട്രഷറി ഓഫീസില്‍ വച്ച് ജില്ലാ ട്രഷറി ഓഫീസര്‍ പി. ജയകുമാര്‍,ശ്രീമതിരേഖ എന്നിവര്‍ കെട്ടിടത്തിന്റെ താക്കോലുകള്‍ ദേവസ്വം ചെയര്‍മാനെ ഏല്പിച്ചു.

 

Advertisement