ഞാറ്റുവേല മഹോത്സവം 2019 ലോഗോ പ്രകാശനം ചെയ്തു

349
Advertisement

ഇരിങ്ങാലക്കുട- ഞാറ്റുവേല മഹോത്സവം 2019 ന്റെ ലോഗോ പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷാ രാജേഷ് കാട്ടൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്തിന് നല്‍കി ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. ഞാറ്റുവേല മഹോത്സവം 2019 ബ്രൗഷര്‍ കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് പ്രൊഫ. ലക്ഷ്മണന്‍ നായര്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഫാ. ജോണ്‍ പാലിയേക്കര അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി ആമുഖപ്രഭാഷണം നടത്തി. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ രമേഷ് , പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എസ് സുധന്‍, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ , നഗരസഭാ വൈസ് ചെയര്‍മാന്‍ രാജേശ്വരി ശിവരാമന്‍ നായര്‍,വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് രാധാകൃഷ്ണന്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍ , വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല ബാബു , നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ അബ്ദുള്‍ ബഷീര്‍, പ്രൊഫ.സാവിത്രി ലക്ഷ്മണന്‍,പ്രൊഫ.ആര്‍.ജയറാം,ഡോ.എ ഹരീന്ദ്രനാഥ്,ടെല്‍സണ്‍ കെ.പി തുടങ്ങിയവര്‍ പ്രസംഗിച്ചു.ഞാറ്റുവേല മഹോത്സവം 2019 കോ-ഓഡിനേറ്റര്‍ സോണിയ ഗിരി സ്വാഗതവും എം.എന്‍ തമ്പാന്‍ നന്ദിയും പറഞ്ഞു

 

Advertisement