പോള്‍ തട്ടില്‍ വോളിബോള്‍ ടൂര്‍ണമെന്റും ,ഇ പി ജനാര്‍ദ്ദനന്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റിനും സെന്റ് ജോസഫില്‍ തുടക്കമായി.

363

ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജിന്റെ ആഭിമുഖ്യത്തില്‍ അഖില കേരള ഇന്റര്‍ കോളേജിയറ്റ് പോള്‍ ടി ജോണ്‍ തട്ടില്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റും ഡോ.ഇ പി ജനാര്‍ദ്ദനന്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റും കോളേജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു.അര്‍ജ്ജുന അവാര്‍ഡ് ജേതാവും അന്തര്‍ദേശീയ വോളിബോള്‍ താരവുമായ ടോം ജോസഫ് ടൂര്‍ണമെന്റുകള്‍ ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പാള്‍ ഡോ.സി.ഇസബൈല്‍ അദ്ധ്യക്ഷത വഹിച്ചു.കായിക വിഭാഗം മേധാവി ഡോ.സ്റ്റാലിന്‍ റാഫേല്‍,തുഷാര ഫിലിപ്പ്,ജില്ലാ വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് തോമസ് കാളിയങ്കര,ഡോ.ഇ പി ജനാര്‍ദ്ദനന്‍,റോസിലി പോള്‍ എന്നിവര്‍ സംസാരിച്ചു.സമാപന സമ്മേളനത്തില്‍ ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡിഷണല്‍ മജിസ്‌ട്രേറ്റ് ജോമോന്‍ ജോണ്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

 

Advertisement