കാഥികനെ ആദരിച്ചു

117

കരൂപ്പടന്ന:ഒരു കാലഘട്ടത്തില്‍ കഥാ പ്രസംഗലോകത്തു തിളങ്ങിനിന്ന കലാകാരന്‍ അബ്ദുല്‍ അസീസ് കരൂപ്പടന്നയെ നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ എത്തി ആദരിച്ചു. വിദ്യാലയം പ്രതിഭകള്‍കൊപ്പം എന്ന പരിപാടി യുടെ ഭാഗമായാണ് ആദരവ് സംഘടിപ്പിച്ചത്. പി. ടി. എ വൈസ് പ്രസിഡന്റും ബ്ലോക്ക് മെമ്പറുമായ വിജയലക്ഷ്മി വിനയചന്ദ്രന്‍ പൊന്നാടയണിയിച്ചു. പ്രിന്‍സിപ്പാള്‍ എം. നാസറുദീന്‍ വൃക്ഷതൈ നല്‍കി അനുമോദിച്ചു. ഗൈഡ്‌സ് ക്യാപ്റ്റനും സീനിയര്‍ അധ്യാപികയുമായ സി. ബി. ഷക്കീല നേതൃത്വം നല്‍കി. കഥാ പ്രസംഗ ഗാനങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് കുട്ടികള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് അബുല്‍ അസിസ് മറുപടി നല്‍കി. മാതൃസംഗം പ്രസിഡന്റ് ബിന്ദു, കൃഷ്ണേന്ദു, അധ്യാപി ക ഡോക്ടര്‍ അനിത എന്നിവര്‍ പങ്കെടുത്തു.

 

Advertisement