ബാസ്‌ക്കറ്റ് ബോളിലെ യുവതയെത്തുന്നു

156
Advertisement

ഇരിങ്ങാലക്കുട : 36-ാമത് അഖില കേരള ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് സെപ്തംബര്‍ 20 മുതല്‍ 23 വരെ ഡോണ്‍ബോസ്‌കോ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കും. 12 ടീം ആണ്‍കുട്ടികളുടേയും, 9 ടീം പെണ്‍കുട്ടികളുടേതും, 21 ടീമുകളാണ് ആവേശഭരിതമായ മത്സരത്തില്‍ പങ്കെടുക്കുന്നത്. ഡോണ്‍ബോസ്‌കോ റെക്ടറും മാനേജറുമായ ഫാ.മാനുവല്‍മേവട അദ്ധ്യക്ഷത വഹിക്കും. ബാംഗ്ലൂര്‍ പ്രൊവിന്‍സിന്റെ പ്രോവിന്‍ഷ്യാള്‍ സുപ്പീരിയര്‍ ഫാ.ജോയി തോന്നിക്കുഴിയില്‍ എസ്.ഡി.ബി. പരിപാടി ഉദ്ഘാടനം ചെയ്യും. വിജയിക്കുന്ന ആണ്‍കുട്ടികളുടെ വിഭാഗത്തിന് ഡോണ്‍ബോസ്‌കോ സില്‍വര്‍ജൂബിലി മെമ്മോറിയലിന്റെ എവര്‍ റോളിങ് ട്രോഫിയും, വിജയിക്കുന്ന പെണ്‍കുട്ടികളുടെ വിഭാഗത്തിന് ഡോണ്‍ബോസ്‌കോ എവര്‍ റോളിങ് ട്രോഫിയും നല്‍കും. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബിജുലാസറാണ് സമ്മാനദാനം നിര്‍വ്വഹിക്കുക.

 

Advertisement