ഓരോ സി.പി.എം കാരന്റേയും കോണ്‍ഗ്രസ്സുകാരന്റേയും വീടുകളില്‍ ബി.ജെ.പി അധികാരത്തില്‍ എത്തണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്:ശോഭാ സുരേന്ദ്രന്‍

256
Advertisement

ഇരിങ്ങാലക്കുട: ഓരോ സി.പി.എം കാരന്റേയും കോണ്‍ഗ്രസ്സുകാരന്റേയും വീടുകളില്‍ ബി.ജെ.പി അധികാരത്തില്‍ എത്തണമെന്ന് ആഗ്രഹിക്കുന്നവരുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍. മധ്യമേഖലാ പരിവര്‍ത്തന യാത്രക്ക് ഇരിങ്ങാലക്കുടയില്‍ നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ 1000 ദിനങ്ങള്‍ മലയാളിക്ക് അപമാനത്തിന്റെയും അരക്ഷിതാവസ്ഥയുടെയും ദിനങ്ങളായിരുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി. . നിയോജക മണ്ഡലം പ്രസിഡണ്ട് ടി.എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മഹിളാമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ പ്രൊഫ.വി.ടി.രമ, സംസ്ഥാന ഭാരവാഹികളായ കൃഷ്ണകുമാര്‍ , അഡ്വ.ബി.ഗോപാലകൃഷ്ണന്‍, പി.വേണുഗോപാല്‍, അഡ്വ.നിവേദിത , സന്തോഷ് ചെറാകുളം, അഡ്വ.പി.ജി.ജയന്‍, ജില്ലാ പ്രസിഡണ്ട് എ.നാഗേഷ് തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പാറയില്‍ ഉണ്ണികൃഷ്ണന്‍ സ്വാഗതവും വേണുഗോപാല്‍ നന്ദിയും പറഞ്ഞു.

 

Advertisement