മത്സ്യ തൊഴിലാളികളോടും കോസ്റ്റല്‍ പോലീസുക്കാരോടൊപ്പം റിപ്പബ്ലിക്ക് ദിനമാഘോഷിച്ചു

337
Advertisement

ഇരിങ്ങാലക്കുട-പ്രളയകാലത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ കേരളകരയുടെ രക്ഷകരായ മത്സ്യ തൊഴിലാളികളോടും കോസ്റ്റല്‍ പോലീസുക്കാരോടൊപ്പം റിപ്പബ്ലിക്ക് ദിനാഘോഷം അര്‍ത്ഥപൂര്‍ണ്ണമാക്കി സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍ എസ് എസ് യൂണിറ്റുകള്‍ .ഇതോടനുബന്ധിച്ച് മത്സ്യതൊഴിലാളികളുടെ കുടുംബാംഗങ്ങളെ പരിചയപ്പെടാനും സാധിച്ചു.ഇതോടൊപ്പം മധുരപലഹാര വിതരണവും അനുഭവങ്ങള്‍ പങ്ക് വെയ്ക്കുകയും ചെയ്തു,അഴീക്കോട് മുനക്കല്‍ ബീച്ചിലാണ് സന്ദര്‍ശനം നടത്തിയത് .പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ ബീന സി എ ,ഡോ.ബിനു ടി വി ,കടലോര ജാഗ്രത സമിതി കണ്‍വീനര്‍ അഷ്‌റഫ് പൂവ്വത്തിങ്കല്‍ ,കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനിലെ മുങ്ങല്‍ വിദഗ്ധന്‍ ഹാരിസ് എന്നിവര്‍ നേതൃത്വം നല്‍കി

Advertisement