Home 2018
Yearly Archives: 2018
ഊമയും ബധിരനുമായ വൃദ്ധനേ കാണ്‍മാനില്ലാ
ആളൂര്‍: ആളൂര്‍ താണിപ്പാറ സ്വദേശി കുറ്റിക്കാടന്‍ വീട്ടില്‍ ആന്റണി (68) എന്നയാളെ 24-01-2018 മുതല്‍ കാണ്‍മാനില്ല.ഊമയും ബധിരനുമായ ഇദേഹത്തേ കാണാതാകുമ്പോള്‍ ചുവന്ന ഷര്‍ട്ടും വെള്ളമുണ്ടുമായിരുന്നു വസ്ത്രം.5.5 അടി ഉയരവും ഇരുനിറവുംമാണ്.കണ്ടെത്തുന്നവര്‍ ആളൂര്‍ പോലീസില്‍...
കുണ്ടായില്‍ ശ്രി അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രോത്സവം സമാപിച്ചു
കരുവന്നൂര്‍ : കരുവന്നൂര്‍ കുണ്ടായില്‍ ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ രണ്ട് ദിവസമായി നടന്നിരുന്ന ഉത്സവം സമാപിച്ചു.മുത്തപ്പന്‍,മുത്തി,ഭഗവതി,വിഷ്ണുമായ എന്നി ദേവതമാര്‍ക്ക് കളംപാട്ടും തോറ്റവും നടന്നു.എഴുന്നള്ളിപ്പ്,ഗുരുതി,അന്നദാനം,വര്‍ണ്ണമഴ എന്നിവയും ഉണ്ടായിരുന്നു.
റോഡ് പുനര്‍നിര്‍മ്മാണത്തിന്റെ മറവില്‍ അഴിമതി നാട്ടുക്കാരുടെ നേതൃത്വത്തില്‍ തടഞ്ഞു.
ഇരിങ്ങാലക്കുട : വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാഷ്ണല്‍ സ്‌കൂളിന്റെ പരിസരത്ത് നിന്നുള്ള മണ്ണാത്തിക്കുളം റോഡ് വീതികൂട്ടലിന്റെ ഭാഗമായി ഇരുവശത്തും കുഴിയെടുത്ത് പാകിയ മെറ്റല്‍ റീ ടാറിങ്ങിന്റെ മറവില്‍ മാറ്റാനുള്ള കോണ്‍ട്രാക്ടറുടെ ശ്രമം പരിസരവാസികളുടെ പ്രധിഷേധം...
അവിട്ടത്തൂര്‍ വലിയ വിളക്ക് ഭക്തിസന്ദ്രം.ഞായറാഴ്ച്ച പള്ളിവേട്ട
അവിട്ടത്തൂര്‍ ; അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ വലിയവിളക്കാഘോഷം ഭക്തിസാന്ദ്രമായി.രാവിലെ 9 മുതല്‍ ആരംഭിച്ച 7 ആനകളോട് കൂടിയ ശിവേലിയ്ക്ക് പെരുവനം സതീശന്‍ മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളം താളലയം തീര്‍ത്തു.പുതുപ്പള്ളി കേശവന്‍ ഭഗവാന്റെ തിടമ്പേറ്റി.ഉച്ചയ്ക്ക്...
അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തിലെ ശ്രീരുദ്രം ഹാള്‍ സമര്‍പ്പിച്ചു.
അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ പുതുതായി പണികഴിപ്പിച്ച ഹാള്‍ ' ശ്രിരുദ്രം ' ഹാള്‍ സമര്‍പ്പണ ചടങ്ങ് നടന്നു.ക്ഷേത്രം തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി,വടക്കേടത്ത് പെരുമ്പടപ്പ് കേശവന്‍ നമ്പൂതിരി,ഓട്ടൂര്‍ മേക്കാട്ട്...
മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സഹകരണ സംഘം നവീകരിച്ച ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു.
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫീസിന്റെയും നിക്ഷേപ സമാഹരണത്തിന്റെയും ഉദ്ഘാടനം നടന്നു. ഇരിങ്ങാലക്കുട ടൗണിലുള്ള മുകുന്ദപുരം താലൂക്ക് എന്‍ എസ് എസ് യൂണിയന്‍ ഓഫീസ് കെട്ടിടത്തില്‍ നവീകരിച്ച ഓഫീസിന്റെ...
സബിതയ്ക്കായി നിര്‍മിക്കുന്ന നീഡ്‌സ് ഭവനത്തിന് തറക്കല്ലിട്ടു
ഇരിങ്ങാലക്കുട: ശാരീരികവും സാമ്പത്തികവുമായി ഏറെ കഷ്ടപ്പെടുന്ന സബിതയ്ക്ക് നീഡ്‌സ് സൗജന്യമായി നിര്‍മിച്ചു നല്‍കുന്ന നീഡ്‌സ് ഭവനത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ നിര്‍വഹിച്ചു. കേറിക്കിടക്കാന്‍ സ്വന്തമായൊരു വീടെന്ന...
തുമ്പൂര്‍ സെന്റ് മാത്യൂസ് ദേവാലയത്തിലെ വി. സെബാസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി
തുമ്പൂര്‍: സെന്റ് മാത്യൂസ് ദേവാലയത്തിലെ വി.സെബാസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. ഫാ. ജോബിപോത്തന്‍ കൊടിയേറ്റു കര്‍മം നിര്‍വഹിച്ചു.തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 6.30 ന് വി.കുര്‍ബ്ബാന, രാവിലെ 10.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനക്ക്...
സെന്റ് ജോസഫ്‌സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ ഒത്തുചേരല്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചടങ്ങില്‍വിരമിച്ച അധ്യാപികയുംമുന്‍ വിദ്യാര്‍ഥിനിയുമായസന്യാസിനി പട്ടം ലഭിച്ചതിന്റെ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്നസി.അല്‍ഫോണ്‍സ മഞ്ഞളി ഭദ്രദീപം കൊളുത്തി.വൈസ് പ്രിന്‍സിപ്പല്‍ സി.ഇസബെല്ല അധ്യക്ഷയായി....
ബോംബ് കണ്ടെടുത്ത സംഭവത്തില്‍ ഡി വൈ എഫ് ഐ യുടെ പ്രതിഷേധ മാര്‍ച്ച്
മാപ്രാണം : മാപ്രാണം തളിയകോണത്ത് റോഡരികില്‍ നിന്നും നാടന്‍ ബോംബ് കണ്ടെടുത്ത സംഭവത്തില്‍ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.തുടര്‍ച്ചയായി ഒരേ സ്വഭാവത്തില്‍ നടക്കുന്ന സംഭവങ്ങളില്‍ പോലീസ്...
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വര്‍ണാഭമായ ഘോഷയാത്ര
ഇരിങ്ങാലക്കുട : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ വര്‍ണാഭമായ റിപ്പബ്ലിക് ദിന ഘോഷയാത്ര നടന്നു. അയ്യന്‍കാവ് മൈതാനിയില്‍ നിന്നാരംഭിച്ച റാലി ചന്ദ്രിക ജംഗ്ഷന്‍, ചന്തക്കുന്ന്, ഠാണാ, മെയിന്‍ റോഡ്, ബസ് സ്റ്റാന്‍ഡ് ടൗണ്‍...
നടവരമ്പ് കോളനിയിലെ കുടിവെള്ള ക്ഷാമം ; പ്രദേശവാസികള്‍ വാട്ടര്‍ അതോറിറ്റിയ്ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി
ഇരിങ്ങാലക്കുട ; വേളൂക്കര ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് അംബേദ്ക്കര്‍ കോളനിയിലേയും,ലക്ഷം വീട് പ്രദേശത്തേയും കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ വാട്ടര്‍ അതോറിറ്റിക്കു മുന്നില്‍ ധര്‍ണ്ണ നടത്തി.ഈ പ്രദേശത്ത് ഇരുനൂറോളം...
ഇരിഞ്ഞാലക്കുട മാര്‍ക്കറ്റില്‍ ഹൈമാസ്റ്റ് ലൈറ്റ് ഉല്‍ഘാടനം സി എന്‍ ജയദേവന്‍ എം പി നിര്‍വഹിച്ചു
ഇരിഞ്ഞാലക്കുട:സി എന്‍ ജയദേവന്‍ എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിക്കപ്പെട്ട നാല് ലക്ഷത്തിത്തൊണ്ണൂറായിരം രൂപ ചിലവഴിച്ച് ഇരിഞ്ഞാലക്കുട നഗരസഭയിലെ മാര്‍ക്കറ്റില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു .ഇരിഞ്ഞാലക്കുടയിലെ വ്യാപാരികള്‍ക്കും പൊതു...
മാപ്രാണം തളിയകോണത്ത് റോഡരികില്‍ നിന്നും നാടന്‍ ബോംബ് കണ്ടെത്തി .
മാപ്രാണം : തളിയക്കോണം എസ്.എന്‍.ഡി.പി കിണറിനു സമീപം റോഡരികില്‍ ബോംബ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ നാട്ടുക്കാര്‍ കണ്ടെത്തി.ശനിയാഴ്ച്ച രാവിലെ കൗണ്‍സിലര്‍ സി സി ഷിബിന്റെ വിടിന്റെ മതിലിന് സമീപം നാടന്‍ ബോംബിന്റെ സാദൃശ്യത്തില്‍ ഉള്ള...
അവസാനിക്കാത്ത സിംഹഗര്‍ജ്ജനം
കേരളത്തിന്റെ സാമൂഹിക സംസ്‌കാരികാന്തരീക്ഷത്തില്‍ നിരന്തരം അലയടിച്ചു കൊണ്ടിരുന്ന സുകുമാര്‍ അഴിക്കോടിന്റെ സിംഹഗര്‍ജ്ജനം നിലച്ചിട്ട് 24-01-2016 ന് 4 വര്‍ഷം പൂര്‍ത്തിയാവുന്നു എങ്കിലും ഇപ്പോഴും അദ്ദേഹം രൂപ കല്പന നല്കിയ പ്രസ്ഥാനങ്ങളും മഹത്തായ ആശയങ്ങളും...
ഇരിങ്ങാലക്കുട ഗാന്ധിഗ്രാം വടവന മാണി മകന്‍ തിലകന്‍(56) അന്തരിച്ചു.
ഇരിങ്ങാലക്കുട: ഗാന്ധിഗ്രാം വടവന മാണി മകന്‍ തിലകന്‍ (58) നിര്യാതനായി. സംസ്‌ക്കാരം നടത്തി.ഭാര്യ സുലോചന ,മക്കള്‍ നിമ്മ്യ ,നിമിത .മരുമക്കള്‍ ജിനേഷ് (എസ് ഐ പോലീസ് ) ,ശ്രീരാഗ് (ബിസിനസ്) .
ഇരിഞ്ഞാലക്കുട നഗരസഭ റിപ്പബ്‌ളിക്ക് ദിനത്തോടനുബന്ധിച്ച് പതാക ഉയര്‍ത്തി
ഇരിഞ്ഞാലക്കുട:നഗരസഭ പാര്‍ക്കില്‍ വച്ച് അധ്യക്ഷതയുടെ നേതൃത്വത്തില്‍ ശ്രീമതി നിമ്യ ഷാജു ,സെക്രട്ടറി ,കൗണ്‍സിലറുമാര്‍ ചേര്‍ന്ന് പുഷ്പ സമര്‍പ്പണം നടത്തി.തുടര്‍ന്ന് നഗരസഭ മൈതാനിയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദേശീയ പതാക ഉയര്‍ത്തി .വികസന സ്റ്റാന്റിംഗ് കമ്മിറ്റി...
റീപ്പബ്ലിക്ക് ദിനത്തോട് അനുബദ്ധിച്ച് പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ ജീവന്‍ രക്ഷാ പതക് ബഹുമതിയ്ക്ക് ഇരിങ്ങാലക്കുട മാപ്രാണം മാടായികോണം സ്വദേശി തൊമ്മാന...
ഇരിങ്ങാലക്കുട: റീപ്പബ്ലിക്ക് ദിനത്തോട് അനുബദ്ധിച്ച് പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ ജീവന്‍ രക്ഷാ പതക് ബഹുമതിയ്ക്ക് ഇരിങ്ങാലക്കുട മാപ്രാണം മാടായികോണം സ്വദേശി തൊമ്മാന വീട്ടില്‍ ചാക്കോയുടെ മകന്‍ അബീന്‍ അര്‍ഹനായി. 2016 ഏപ്രിലില്‍ അതിരപ്പിള്ളി തുമ്പൂര്‍മൊഴിയില്‍...
മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഇരിങ്ങാലക്കുടയിലെ രണ്ട് പേർക്ക്
ഇരിങ്ങാലക്കുട:മുഖ്യമന്ത്രിയുടെ പോലിസ് മെഡൽ നേടിയ ജനിൻ ആന്റോ [ ആളൂർ പോലിസ് സ്റ്റേഷൻ), കെ. എo. മുഹമ്മദ് അഷറഫ് ( അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറുo,...
ദീപാലങ്കാരപ്രഭയില്‍ കല്ലേറ്റുംങ്കര ഉണ്ണിമിശിഹാ ദേവാലയം
കല്ലേറ്റുംങ്കര : ഉണ്ണിമിശിഹാ ദേവാലയത്തില്‍ ഉണ്ണിമിശിഹായുടെയും വി.സെബസ്ത്യാനോസിന്റെയും വി.കൊച്ചുത്രേസ്യയുടെയും സംയുക്ത തിരുന്നാളിനോട് അനുബദ്ധിച്ച് ദീപാലങ്കാരം സ്വീച്ച്ഓണ്‍ .ആളൂര്‍ എസ് ഐ വിമല്‍കുമാര്‍ നിര്‍വഹിച്ചു.ദേവാലയ വികാരി ഡേവീസ് അമ്പൂക്കന്‍ അദ്ധ്യക്ഷത വഹിച്ചു.ജനുവരി 26,27 തിയ്യതികളിലാണ്...