മെന്റല്‍ ഹെല്‍ത്ത് ക്ലാസ്സ് നടത്തി

962
Advertisement

നടവരമ്പ് ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സൗഹൃദ കരിയര്‍ ഗൈഡന്‍സ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി മെന്റെല്‍ ഹെല്‍ത്തിന്റെ ക്ലാസ്സ് സംഘടിപ്പിച്ചു.പ്രിന്‍സിപ്പാള്‍ എം.നാസറുദീന്‍ ഉദ്ഘാടനം ചെയതു. കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളും പരിഹാരവും എന്ന വിഷയത്തെ ആസ്പദമാക്കി സൗഹൃദ ക്ലബ്ബ് ജില്ലാ കണ്‍വീനറും ശാന്തിപുരം ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപികയുമായ സരിത ക്ലാസ്സ് നയിച്ചു.സൗഹൃദ ക്ലബ്ബ് കണ്‍വീനര്‍ അനിത, ഗൈഡ്‌സ് ക്യാപ്റ്റന്‍ സി.ബി.ഷക്കീല ,ജാന്‍സി എന്നിവര്‍ സംസാരിച്ചു.

 

Advertisement