പൊതിച്ചോറുകൾ വിതരണം ചെയ്ത് കെ എസ് യു

59
Advertisement

ഇരിങ്ങാലക്കുട : പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ മാരോടുള്ള സ്മരണാർത്ഥം കെഎസ്‌യു ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പരിസരത്ത് അഗതികൾക്ക് പൊതിച്ചോറ് വിതരണം ചെയ്തു. കെഎസ്‌യു ജില്ലാ സെക്രട്ടറി ഫായിസ് മുതുവട്ടൂർ ഉദ്ഘാടനം ചെയ്തു. കെ എസ് യു ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് റൈഹാൻ ഷഹീർ നേതൃത്വം കൊടുത്തു. കെഎസ്‌യു ഇരിങ്ങാലക്കുട ഭാരവാഹികളായ മിഥുൻ, ഐസക് സാബു,ഷാരോൺ,അജ്മൽ, ഗിഫ്സൺ,ഫഹദ് എന്നിവർ പങ്കെടുത്തു.

Advertisement