വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിലായി

512
Advertisement

എസ്.എൻ പുരം: പള്ളിനട സ്വദേശി കരിനാട്ട് വീട്ടിൽ അഖിൽ (24) നെയാണ് വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ ഡി .വൈ .എസ് .പി ഫേമസ് വർഗീസിന്റെ നിർദ്ദേശപ്രകാരം മതിലകം സി.ഐ.കെ.കണ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 6 ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. പള്ളി നട കോളനിയിലെ താമസക്കാരിയായ യുവതി രാത്രി പത്തരയോടെ കുളിമുറിയിൽ കയറിയ നേരത്ത് പിന്നാലെയെത്തി കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. പരാതിയെ തുടർന്ന് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പ്രദേശത്തെ സ്ഥിരം ഒളിഞ്ഞുനോട്ടക്കാരനാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. സ്ത്രീകളുടെ അടിവസ്ത്രങ്ങൾ എടുത്തു കൊണ്ട് പോകുന്നതും ഇയാളുടെ സ്ഥിരം തൊഴിലാണ്. ഇയാൾക്കെതിരെ അമ്പതോളം സ്ത്രീകൾ ഒപ്പിട്ട പരാതി മതിലകം സ്റ്റേഷനിൽ നൽകിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ്.ഐ.മാരായ കെ.പി.മിഥുൻ, കെ.എസ്.സൂരജ്, സി.പി.ഒമാരായ ഷിജു, ജിബിൻ, എയ്ഞ്ചൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്

Advertisement