ബൈപാസ് റോഡില്‍ സ്‌കൂട്ടറില്‍ ബസ്സ് ഇടിച്ച് യാത്രക്കാരിക്ക് ഗുരുതര പരിക്ക്

901

ഇരിങ്ങാലക്കുട : ബൈപാസ് റോഡില്‍ സ്‌കൂട്ടറില്‍ ബസ്സ് ഇടിച്ച് യാത്രക്കാരിക്ക് ഗുരുതര പരിക്ക്. കൊടുങ്ങല്ലൂരില്‍ നിന്ന് തൃശ്ശൂര്‍ക്ക് പോകുകയായിരുന്ന കാശിനാഥന്‍ ബസ്സാണ് ഇടിച്ചത്. ചന്തകുന്നില്‍ നിന്ന് തിരിഞ്ഞ് ഗതാഗത നിയന്ത്രണം മറികടന്ന് ബൈപാസ് റോഡിലൂടെ വരികയായിരുന്നു. മാസ്സ് തിയറ്ററില്‍ നിന്നും ബൈപാസിലേക്ക് വരികയായിരുന്ന നാലുംകൂടിയ ജംഗ്ഷനില്‍ വെച്ചാണ് സ്‌കൂട്ടറിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ യാത്രക്കാരിയെ 10 മീറ്ററോളം തെറിച്ചു പോയി. ഗുരുതര പരിക്കേറ്റ യാത്രക്കാരിയെ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Advertisement