അഡ്വ. കെ.ജി. അനില്‍കുമാറിനെ ഇരിങ്ങാലക്കുട പൗരാവലി ആദരിക്കുന്നതിന്റെ

49

ഇരിങ്ങാലക്കുട : ഇന്ത്യ-ക്യൂബ ട്രേഡ് കമ്മിഷണറായി നിയമിതനായ, രാജ്യാന്തര

പദവികളടക്കം വിവിധങ്ങളായ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയ

ഇരിങ്ങാലക്കുടയുടെ സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ മേഖലകളില്‍

നിറസാന്നിധ്യമായ അഡ്വ. കെ.ജി. അനില്‍കുമാറിനെ ഇരിങ്ങാലക്കുട പൗരാവലി

ആദരിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട മെയിന്‍ റോഡിലുളള ചുങ്കത്ത്

ടവ്വറില്‍ ആരംഭിച്ച സംഘാടക സമിതി ഓഫീസിന്റെ ഉല്‍ഘാടനം നഗരസഭ വൈസ്

ചെയര്‍മാന്‍ ടി.വി. ചാര്‍ളി നിര്‍വ്വഹിച്ചു. സംഘാടക സമിതി ജനറല്‍

കണ്‍വീനര്‍ യു.പ്രദീപ്മേനോന്‍ അധ്യക്ഷത വഹിച്ചു. റിസപ്ഷന്‍ കമ്മിറ്റി

ചെയര്‍മാന്‍ ജെയ്സന്‍ പറേക്കാടന്‍, സി.പി.എം. ഏരിയ കമ്മിറ്റി സെക്രട്ടറി

വി.എ മനോജ്കുമാര്‍, പബ്ലിസിറ്റി ചെയര്‍മാന്‍ സി.സി. ഷിബിന്‍, ഡിസിപ്ലിന്‍

കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് ബോബന്‍, പി.ആര്‍.ഒ ഷാജന്‍ ചക്കാലക്കല്‍

തുടങ്ങിയവര്‍ സംസാരിച്ചു. ഫിനാന്‍സ് കമ്മിറ്റി വൈസ് ചെയര്‍മാന്‍

വര്‍ഗ്ഗീസ് പുത്തനങ്ങാടി, പബ്ലിസിറ്റി കമ്മിറ്റി വൈസ് ചെയര്‍മാന്‍

ടി.ജി.ശങ്കരനാരായണന്‍, സ്‌റ്റേജ് കമ്മിറ്റി കണ്‍വീനര്‍

എം.ബി.രാജുമാസ്റ്റര്‍, റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ.ജോണ്‍

നിധിന്‍ തോമസ്, സപ്ലിമെന്റ് കമ്മിറ്റി കണ്‍വീനര്‍ എ.സി. സുരേഷ്,

പ്രൊസഷന്‍ കമ്മിറ്റി കണ്‍വീനര്‍ പി.ആര്‍ സ്റ്റാന്‍ലി, ഫിനാന്‍സ്

കമ്മിറ്റി അംഗം വിജയന്‍ ഇളയടത്ത്, നഗരസഭ കൗണ്‍സിലര്‍മാരായ ജസ്റ്റിന്‍

ജോണ്‍, സിജു യോഹന്നാന്‍, ഷെല്ലി വില്‍സന്‍, മിനി ജോസ്, മിനി സണ്ണി, ലേഖ

ഷാജന്‍, സാനി സി.എം തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement