എല്ലാ വീട്ടമ്മമാരെയും ആദരിച്ച് എട്ടുമുറിയുടെ മാതൃക

40

ഇരിങ്ങാലക്കുട: ലോക മാതൃദിനത്തിൻ്റെ മുന്നോടിയായി അമ്മമാർക്ക് ആദരണം. ഇരിങ്ങാലക്കുട എട്ടുമുറി റെസിഡൻസ് അസോസിയേഷനാണ് എല്ലാ വീട്ടമ്മമാരെയും ആദരിച്ച് മാതൃകയായത്. മാതൃദേവോ ഭവഃ എന്നു നാമകരണം ചെയ്ത പരിപാടി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അസോസിയേഷനിലെ ഏറ്റവും മുതിർന്ന വീട്ടമ്മ ലക്ഷ്മിക്കുട്ടി ടീച്ചറെ ആദരിച്ച് ഉദ്ഘാടനം ചെയ്തു. ഹരി ഇരിങ്ങാലക്കുട അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ മിനി സണ്ണി, അഡ്വ.പി.ആർ.കണ്ണൻ, കെ.എ.ഹരീഷ് കുമാർ, രോഹിണി രാധാകൃഷണൻ എന്നിവർ സംസാരിച്ചു.

Advertisement