സംസ്ഥാനത്ത് ഇന്ന് (ജൂൺ 24)152 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

252

സംസ്ഥാനത്ത് ഇന്ന് (ജൂൺ 24)152 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.81 പേരുടെ ചികിത്സാ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. ഇന്ന് രോഗം ബാധിച്ചവരിൽ 98 പേർ വിദേശത്തു നിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവർ 46 പേർ. സമ്പർക്കം മൂലം 8 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.പത്തനംതിട്ട 25 ,കൊല്ലം 18,കണ്ണൂർ 17 ,പാലക്കാട് 16 ,തൃശൂർ 14 ,ആലപ്പുഴ 15 ,മലപ്പുറം 10 ,എറണാകുളം 8 ,കോട്ടയം 7 ,ഇടുക്കി 6 ,കാസർകോഡ് 6 ,തിരുവനന്തപുരം 4 ,കോഴിക്കോട് 3 ,വയനാട് 2 വീതം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഡൽഹി 15 ,പശ്ചിമബംഗാൾ 12 ,മഹാരാഷ്ട്ര 5 ,തമിഴ്നാട് 5 ,കർണാടക 4 ,ആന്ധ്ര 3 ,ഗുജറാത്ത് 1 ,ഗോവ 1 വീതം പേരാണ് അയൽസംസ്ഥാനങ്ങളിൽ നിന്ന് വന്നത് . ഇന്ന് 4941 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ സംസ്ഥാനത്ത് 3603 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1691 പേർ ഇപ്പോൾ ചികിത്സയിലാണ്.154699 നിരീക്ഷണത്തിൽ പേരാണ് ഉള്ളത് .ആശുപത്രികളിൽ 2252 പേർ ചികിത്സയിൽ ഉണ്ട് .ഇന്ന് മാത്രം 288 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഇതുവരെ 148827 സാമ്പിളുകളാണ് പരിശോധിച്ചത് .4005 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്

Advertisement