കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി

607

കൊമ്പടിഞ്ഞാമാക്കല്‍ : 2018-19 വര്‍ഷത്തെ കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ എം.ഡി ഇഗ്നേഷ്യസ് ഉല്‍ഘാടനം ചെയ്തു.പ്രസിഡണ്ട് ജോണ്‍സന്‍ കോലങ്കണ്ണി അധ്യക്ഷത വഹിച്ചു.പുതിയ അംഗങ്ങള്‍ക്ക് ലയണ്‍സ് ഡിസ്ട്രിക്ട് കോഡിനേറ്റര്‍ ജോര്‍ജ്ജ് മൊറേലി സത്യവാചകം ചൊല്ലികൊടുത്തു. ഈ വര്‍ഷത്തെ കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ സര്‍വ്വിസ് പ്രൊജക്ടിന്റെ ഭാഗമായി മുപ്പതോളം ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.റീജിയണ്‍ ചെയര്‍മാന്‍ ജോസ് മൂത്തേടന്‍,സോണ്‍ ചെയര്‍മാന്‍ പീറ്റര്‍ പാറേക്കാട്ട്, ബിജു കൊടിയന്‍, പ്രഫ.കെ.ആര്‍ വര്‍ഗ്ഗീസ്, എന്നിവര്‍ പ്രസംഗിച്ചു.ഭാരവാഹികളായി ജോണ്‍സന്‍ കോലങ്കണ്ണി (പ്രസിഡണ്ട്), ബിജു കൊടിയന്‍ (സെക്രട്ടറി),ഷമ്മി ജോസഫ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

Advertisement