കാട്ടൂരിലെ കുറികമ്പനി തട്ടിപ്പ് രണ്ട് പ്രതികള്‍ പിടിയില്‍

2689

കാട്ടൂര്‍ : കുറി തട്ടിപ്പ് നടത്തി കാട്ടൂരില്‍ നിന്നും മുങ്ങിയ കേസില്‍ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു.കുറി സ്ഥാപനം നടത്തി കുറി വട്ടമെത്തി തുക കൊടുക്കാതെ ചതി ചെയ്ത കേസ്സില്‍ ‘Againers’ കുറി കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ കാട്ടൂര്‍ സ്വദേശി ചീര കുളങ്ങര വീട്ടില്‍ സുധീര്‍ കുമാര്‍, (48), എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ വലക്കഴ സ്വദേശി കണ്ണോത്ത് വീട്ടില്‍ സുഗുണന്‍, (44) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ കാട്ടൂര്‍ എസ് ഐ ബൈജു.ഇ.ആര്‍, എ എസ് ഐ സുകുമാര്‍, സി പി ഓ വിപിന്‍ദാസ്, മാനുവല്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തും. അറസ്റ്റ് വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ധാരാളം ആളുകളാണ് പരാതിയുമായി വന്ന് കൊണ്ടിരിക്കുന്നത്.

Advertisement